---
title: "കൂണ്‍ കൃഷിക്ക് 30.25 ലക്ഷം  രൂപ അനുവദിച്ചു"
english_title: "Rs 30.25 lakhs allocated for mushroom cultivation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312231/Rs 30.25 lakhs allocated for mushroom cultivation"
published_at: "2025-08-31T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b43ffc5aa13_2_0000_ATTACH__copy.JPG"
keywords: []
---

# കൂണ്‍ കൃഷിക്ക് 30.25 ലക്ഷം  രൂപ അനുവദിച്ചു

> **Lead Summary:** **പേരാമ്പ്ര : ** സുസ്ഥിരവും പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ കൂണ്‍ ഗ്രാമപദ്ധതി നടപ്പാക്കുന്നു.കാര്‍ഷിക മന്ത്രി പി. പ്രസാദ് അറിയിച്ചതില്‍ പ്രകാരം, കൂണ്‍ ഗ്രാമപദ്ധതി നടപ്പാക്കുന്നതിനായി 30.25 ലക്ഷം രൂപ അനുവദിച്ചു. 100 ശതമാനം ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയുടെ പ്രായോഗിക പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

## Article Content

**പേരാമ്പ്ര : ** സുസ്ഥിരവും പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ കൂണ്‍ ഗ്രാമപദ്ധതി നടപ്പാക്കുന്നു.കാര്‍ഷിക മന്ത്രി പി. പ്രസാദ് അറിയിച്ചതില്‍ പ്രകാരം, കൂണ്‍ ഗ്രാമപദ്ധതി നടപ്പാക്കുന്നതിനായി 30.25 ലക്ഷം രൂപ അനുവദിച്ചു. 100 ശതമാനം ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയുടെ പ്രായോഗിക പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി കൂണ്‍ പരിശീലന കേന്ദ്രങ്ങള്‍, യൂണിറ്റുകള്‍, വിപണന സംവിധാനം, സാങ്കേതിക പിന്തുണ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കും. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ കൂണ്‍ ഗ്രാമപദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312231/Rs 30.25 lakhs allocated for mushroom cultivation)